പുതിയ സീസണിലേക്ക് പ്രവേശിക്കാനൊരുങ്ങി കുവൈറ്റ്

  • 26/02/2024

 


കുവൈത്ത് സിറ്റി: ശീതകാല സീസണിന്‍റെ അവസാന കാലഘട്ടമായ സ്കോര്‍പിയണ്‍ സീസൺ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അല്‍ അജ്‍രി സയന്‍ഫിക്ക് സെന്‍റര്‍ അറിയിച്ചു. സ്കോര്‍പിയണ്‍ സീസണിന്‍റെ മൂന്നാമത്തെയും അവസാനത്തെയും കാലഘട്ടമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. ശൈത്യകാലത്തോട് ഇതോടെ രാജ്യം വിട പറയും. തണുപ്പ് കുറഞ്ഞ് വന്ന് വസന്ത കാലത്തിലേക്ക് പിന്നാലെ രാജ്യം പ്രവേശിക്കുകയും ചെയ്യും. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും താഴ്ന്നതും ഉയർന്നതുമായി താപനിലയിലെ വരുന്ന മാറ്റങ്ങളുമാണ് ഈ കാലഘട്ടത്തിന്‍റെ പ്രത്യേകത.

Related News