ദേശീയദിനാഘോഷം; വർണ്ണാഭമായി കുവൈറ്റ്

  • 26/02/2024

 


കുവൈത്ത് സിറ്റി: രാജ്യം 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ പൊതു കെട്ടിടങ്ങളും വീടുകളമെല്ലാം പതാകകളായും അലങ്കാരങ്ങളാലും നിറഞ്ഞു. കെട്ടിടങ്ങളും റോഡുകളും ഏറ്റവും മനോഹരമായി അലങ്കരിച്ചിരിച്ചിരുന്നു. പതാകയുടെ നിറങ്ങൾ അതിന്‍റെ എല്ലാ പ്രതാപവും വിളിച്ചോതി റോഡുകളില്‍ എല്ലായിടത്തും ദൃശ്യമായി. ഏറ്റവും ആകര്‍ഷകമായ രീതിയില്‍ ലൈറ്റുകളാൽ അലംകൃതമായി കെട്ടിടങ്ങളും വീടുകളും സജ്ജമാക്കിയിരുന്നു. എല്ലായിടത്തും വലിയ ആഘോഷങ്ങളാണ് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നത്.

Related News