കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം മാറ്റി നിശ്ചയിച്ചു

  • 26/02/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിക്കുന്നത് സംബന്ധിച്ച് വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയത്തിന്‍റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മഹാ അൽ അസൂസി അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറത്തിറക്കി. ഇത് സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിൻവലിച്ചെന്നും അദ്ദേഹം അറിയിച്ചു. 

റമദാൻ മാസത്തിൽ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രവൃത്തി സമയം ഞായർ മുതൽ വ്യാഴം വരെയായിരിക്കും. ഫ്ലെക്സിബിള്‍ പ്രവൃത്തി സമയവും ആയിരിക്കും. രാവിലെ 8:30 മുതൽ 10:30 വരെ എപ്പോൾ വേണമെങ്കിലും ജോലിക്ക് റിപ്പോർട്ട് ചെയ്യാൻ ജീവനക്കാർക്ക് അനുവാദമുണ്ട്. എന്നാൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കിയ ശേഷം മാത്രമേ അവർക്ക് പോകാൻ കഴിയൂ. റമദാൻ മാസത്തിൽ ജീവനക്കാർക്ക് അനുവദിച്ച മറ്റെല്ലാ ഇളവുകളും താൽക്കാലികമായി നിർത്തിവയ്ക്കും. സാങ്കേതികമോ ഭരണപരമോ ആയ സ്ഥാനങ്ങൾ വഹിക്കുന്ന ജീവനക്കാര്‍ ഓൺ കോളില്‍ ലഭ്യമാകണമെന്നും അധികൃതര്‍ അറിയിച്ചു.

Related News