ദേശീയ ദിനാഘോഷങ്ങള്‍; അമ്പരിപ്പിച്ച് കുവൈറ്റ് വ്യോമസേന എയര്‍ ഷോ

  • 26/02/2024


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളില്‍ ശ്രദ്ധേയമായ പ്രകടനവുമായി കുവൈത്ത് എയര്‍ഫോഴ്സ്. വ്യോമസേനയുടെ എയർ ഷോ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കുവൈത്ത് ടവറിനു മുന്നിൽ പൗരന്മാരുടെയും താമസക്കാരുടെയും വൻ സാന്നിധ്യത്തിൽ അവതരിപ്പിച്ചത്. സായുധ സേനയുടെ ചുമതലകളെക്കുറിച്ചും കടമകളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിനായി കുവൈത്ത് സൈനിക വിഭാഗങ്ങളെ ഒന്നിപ്പിച്ച പ്രദർശനവും നടന്നു. പ്രതിരോധ മന്ത്രാലയത്തിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും കാരക്കൽ വിമാനങ്ങളും യൂറോഫൈറ്റർ, എഫ്-18 വിമാനങ്ങളും എയർ ഷോയിൽ പങ്കെടുത്തതായി ഔദ്യോഗിക വക്താവ് കേണൽ ഹമദ് ജാസിം അൽ സഖർ സ്ഥിരീകരിച്ചു.

Related News