ദിനാഘോഷങ്ങള്‍ക്കിടയിൽ മോഡിഫിക്കേഷൻ ചെയ്ത കാറുകള്‍ പിടിച്ചെടുത്തു

  • 26/02/2024



കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങള്‍ക്കിടയിൽ അശ്രദ്ധമായ പെരുമാറ്റവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്‍റ്  അറിയിച്ചു. ഇവരെ എൻവയോൺമെന്‍റല്‍ പൊലീസിന് റഫർ ചെയ്തു, അതേസമയം സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത അധികൃതര്‍ അവ ആഭ്യന്തര മന്ത്രാലയ ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. 

കൂടാതെ, ബലൂണുകളുടെയും വാട്ടർ പിസ്റ്റളുകളുടെയും അനധികൃത വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും പിടികൂടി. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പട്ടിക പ്രകാരം ആഘോഷവേളയിൽ നിരോധിച്ച വസ്തുക്കളഉടെ കച്ചവടം നടത്തിയവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പരിസ്ഥിതി പോലീസിന് കൈമാറുകയും ചെയ്തു. കൂടാതെ, വാഹനങ്ങളില്‍ ചില നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തിയതിന് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Related News