ദേശീയദിനാഘോഷം; വാട്ടര്‍ ബലൂണുകള്‍ എറിഞ്ഞതിന് 15 കുട്ടികൾ അറസ്റ്റിൽ

  • 26/02/2024



കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് 30 പാരിസ്ഥിതിക നിയമ ലംഘനങ്ങൾ പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 15 കുട്ടികൾ ഉൾപ്പെടെ 17 വ്യക്തികളെ വാട്ടർ ബലൂണുകൾ എറിഞ്ഞതിന് പരിസ്ഥിതി പൊലീസിന് റഫർ ചെയ്തിട്ടുണ്ട്. ഈ നിയമലംഘകരെ ഒരു ബസിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ആവശ്യമായ നടപടികൾക്കായി പരിസ്ഥിതി പൊലീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കൂടാതെ, വാട്ടർ ബലൂണുകൾ, ഫോം ക്യാനുകൾ, വാട്ടർ ഗണ്ണുകൾ എന്നിവ വിറ്റതിന് 13 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയം തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.മന്ത്രാലയം പുറപ്പെടുവിച്ച ദേശീയ ആഘോഷങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Related News