ഫുഡ് ഡെലിവറി വൈകി; കുവൈത്തിൽ പ്രവാസിയെ വെടിവെച്ചുവീഴ്ത്തി

  • 27/02/2024

 

കുവൈത്ത് സിറ്റി : കുവൈറ്റിൽ ഡ്യൂട്ടിയിലായിരിക്കെ വെടിയേറ്റതിനെത്തുടർന്ന് തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ സ്വന്തം രാജ്യത്തെ അധികാരികളുടെ സഹായം തേടി കുവൈറ്റിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി നടത്തിയ അടിയന്തര അഭ്യർത്ഥന ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 44 കാരനായ ഡെലിവറി തൊഴിലാളിയായ ലഷ്‌കൻ തിലകരത്‌നെ ജനുവരി 10 നാണ് ഒരു ഉപഭോക്താവ് ഡെലിവറി വൈകിയതിന്റെ പേരിൽ വെടിവച്ചത്.  

എട്ട് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന തിലകരത്‌നൻ ഒരു ഓർഡർ ഡെലിവർ ചെയ്യുന്നതിനിടെ ഉപഭോക്താവിൻ്റെ ലൊക്കേഷനിലെ പിശക് കാരണം ഒരു കാലതാമസം നേരിട്ടതായി ശ്രീലങ്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ശരിയായ വിലാസത്തിലേക്ക് റീഡയറക്‌ട് ചെയ്‌തിട്ടും, താമസം വന്നതിൽ പ്രകോപിതനായ ഉപഭോക്താവ് വീടിൻ്റെ മുൻപിൽ എത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നു, തുടർന്ന്  വയറിന് ഗുരുതരമായ പരിക്കുകൾ പറ്റി. 

തുടർന്ന് പരിചയക്കാരനായ ഒരു ഇന്ത്യൻ പൗരന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സതേടി.10-ഉം 13-ഉം വയസ്സുള്ള രണ്ട് പെൺമക്കളുടെ പിതാവായ തിലകരത്‌നെ, ശ്രീലങ്കയിലേക്ക് തിരിച്ചു പോകാനും വിഷയത്തിൽ ഇടപെടാനും അഭ്യർത്ഥിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News