ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മുബാറക് ഹോസ്പിറ്റലിലെ ശസ്ത്രക്രിയ വിഭാഗം; ഗൾഫിൽ ആദ്യം

  • 27/02/2024

 

കുവൈത്ത് സിറ്റി: ശസ്ത്രക്രിയ രംഗത്ത് പ്രാദേശിക, ഗൾഫ് തലങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മുബാറക് ഹോസ്പിറ്റൽ. ലേസർ ഉപയോഗിച്ച് വയറിലെ അയോർട്ടയുടെ സങ്കീർണ്ണമായ വർദ്ധനവ് ചികിത്സിക്കുന്നതിനായി ബ്രാഞ്ചഡ് സ്റ്റെന്‍റ്  ക്രിയേറ്റ് ചെയ്യുകയാണ് ചെയ്തത്. ഡോക്‌ടർമാർ സങ്കീർണ്ണമായ ധമനിയുടെ വർദ്ധനവ് ചികിത്സിക്കുന്നതിനായി ഒരു മൂടിയ സ്റ്റെന്‍റ് ഉപയോഗിച്ചാണ് ചികിത്സിച്ചതെന്ന് ആശുപത്രിയിലെ കത്തീറ്ററൈസേഷൻ ആൻഡ് ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ. അദേൽ അൽ അലി പറഞ്ഞു.

പിന്നീട് ലേസർ ഉപയോഗിച്ച് സ്റ്റെൻ്റിൻ്റെ കവര്‍ ചെയ്യാത്ത ഭാഗത്ത് ഇടത് കിഡ്‌നി പെർഫ്യൂസ് ചെയ്യാൻ ഒരു ദ്വാരം ഉണ്ടാക്കി. വലത് കിഡ്‌നിയിൽ പെർഫ്യൂസ് ചെയ്യാൻ മറ്റൊരു ദ്വാരം ഉണ്ടാക്കി. രണ്ട് ദ്വാരങ്ങളിലൂടെയും പ്രത്യേക സ്റ്റെൻ്റുകൾ സ്ഥാപിച്ചു. യുഎസില്‍ നിന്നും നിന്നും കാനഡയിൽ നിന്നും ഉയർന്ന ശാസ്ത്രീയവും പ്രായോഗികവുമായ ബിരുദങ്ങൾ നേടിയ വർക്ക് ടീമിന്‍റെ പ്രത്യേക തരം ലേസർ, ഉയർന്ന സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ ഡോ. അദേൽ അൽ അലി പറഞ്ഞു.

Related News