വാട്ടർ ബലൂണുകളും വാട്ടർ ഗണ്ണുകളും ഇല്ലാതെ ആദ്യമായി കുവൈത്തിൽ ദേശീയ ദിനാഘോഷം

  • 27/02/2024

 


കുവൈത്ത് സിറ്റി: മാതൃരാജ്യത്തിന്‍റെ എല്ലാ മൂല്യങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിച്ച് കുവൈത്ത്. ഐക്യത്തിൻ്റെയും വിശ്വസ്തതയുടെയും രക്തസാക്ഷികളുടെ ത്യാഗങ്ങളുടെ സ്മരണയും ഉള്‍ക്കൊണ്ടായിരുന്നു ആഘോഷങ്ങള്‍. മുൻകാല ആഘോഷങ്ങളില്‍ അപകടങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കിയിട്ടുള്ള വാട്ടർ ബലൂണുകൾ, വാട്ടർ ഗണ്ണുകൾ തുടങ്ങിയ വിനാശകരമായ ഘടകങ്ങളുടെ ഉപയോഗം അകന്ന് നിന്നത് ഇത്തവണത്തെ ശ്രദ്ധേയ മാറ്റമായി.

സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ഊന്നൽ നൽകി സമാധാന അന്തരീക്ഷത്തിന് ഹുസൈൻ അൽ ഫർഹാൻ നന്ദി അറിയിച്ചു. ജീവിതത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഒത്തുകൂടി. ആഹ്ലാദപ്രകടനങ്ങൾക്കിടയിൽ വീരമൃത്യു വരിച്ച വീരന്മാരുടെ സ്മരണയുടെ വികാരങ്ങൾ പ്രകടമായിരുന്നു.

Related News