ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിന് കുവൈത്ത് മെഡിക്കൽ ടീം

  • 08/03/2024


കുവൈത്ത് സിറ്റി: പ്രതിസന്ധിയിലുള്ള ​ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിന് ശസ്ത്രക്രിയാ വിദഗ്ധരെയും മറ്റ് ആരോഗ്യ വിദഗ്ധരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെ നിയോ​ഗിക്കുമെന്ന് കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചു. സയണിസ്റ്റ് അധിനിവേശ സേനയുടെ ദൈനംദിന ആക്രമണം നേരിടുന്ന ഗാസയിലെ ജനതയ്ക്ക് ഈ സംഘം ചികിത്സ നൽകുമെന്ന് കെആർസിഎസ് ഓപ്പറേഷൻസ് മേധാവി ഡോ. മുസാദ് അൽ ഇനേസി പറഞ്ഞു.

നിലവിൽ ഈജിപ്തിലെ അൽ അരിഷ് നഗരത്തിലുള്ള ടീം ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾക്ക് ശസ്ത്രക്രിയകൾ നടത്തുകയും ചികിത്സ നൽകുകയും ചെയ്യും. മെഡിക്കൽ പരിചരണം ആവശ്യമുള്ളവരിലേക്ക് എത്തുന്നതിനായി നാലംഗ സംഘത്തിന്റെ റഫ അതിർത്തി കടന്നുള്ള ഗാസയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഈജിപ്ഷ്യൻ, പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റികളുമായി ഏകോപിപ്പിക്കുമെന്നും കെആർസിഎസ് അധികൃതർ സ്ഥിരീകരിച്ചു.

Related News