ജോലിയിൽ 38 വർഷം പൂർത്തിയാക്കിയവർക്ക് നിർബന്ധിത വിരമിക്കൽ; കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ

  • 08/03/2024


കുവൈത്ത് സിറ്റി: സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) ചില സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ അലവൻസുകളും ഇൻസെൻ്റീവുകളും സംബന്ധിച്ച ചർച്ചകൾക്ക് അന്തിമരൂപം നൽകി. ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ മൗഷർജിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സിഎസ്‍സി ആവശ്യമായ ബോണസുകളും ബജറ്റിൻ്റെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കൈമാറ്റത്തിനുള്ള അഭ്യർത്ഥനകളും അവലോകനം ചെയ്തതായി വൃത്തങ്ങൾ പറഞ്ഞു.

2023 - 2024 ബജറ്റ് അവസാനിപ്പിക്കുന്നതിനുള്ള തീയതിയായ ഈ മാസാവസാനത്തിന് മുമ്പ് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനായാണ് യോ​ഗം ചേർന്നത്. ചില ജീവനക്കാരെ വിരമിക്കുന്നതിന് റഫർ ചെയ്യുന്നതും സിഎസ്‍സി പരിശോധിക്കും. അവർ സേവനത്തിൽ 38 വയസ് പിന്നിടുകയും നിയമപരമായ വിരമിക്കൽ പ്രായം കവിയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. വിരമിക്കലിന് റഫർ ചെയ്യുന്നതിനുള്ള ജീവനക്കാരുടെ എണ്ണത്തെ കുറിച്ച് സർക്കാർ ഏജൻസികളോട് വിവരങ്ങൾ ചോദിച്ചിട്ടുണ്ട്.

Related News