രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ജാബർ ആശുപത്രി

  • 08/03/2024


കുവൈത്ത് സിറ്റി: ജാബർ ആശുപത്രിയിൽ രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മെഡിക്കൽ സംഘം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ തീരുമാനപ്രകാരം ആശുപത്രിയിൽ അവയവ മാറ്റിവയ്ക്കൽ വിഭാഗം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ശസ്ത്രക്രിയകളാണ് വിജയകരമായത്. കുവൈത്തി പൗരന്മാർക്കാണ് ട്രാൻസ്പ്ലാൻറ് വിജയകരമായി പൂർത്തിയാക്കിയത്. 2023ൽ റെക്കോർഡ് വൃക്ക മാറ്റിവയ്ക്കൽ ഓപ്പറേഷനുകളാണ് രേഖപ്പെടുത്തിയത്. 

140 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടന്നത് ഹമദ് അൽ ഇസ സെൻ്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനിലാണ്. ആശുപത്രിയിലെ അവയവ മാറ്റിവയ്ക്കൽ വിഭാഗത്തിൻ്റെ ഉദ്ഘാടനവും ആദ്യത്തെ രണ്ട് ഓപ്പറേഷനുകൾ നടത്തുന്നതിലെ ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിജയവും കുവൈത്തിലെ വൃക്കരോഗികൾക്ക് ഏറ്റവും മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുന്നതിലെ മുന്നേറ്റമാണ് കാണിക്കുന്നതെന്ന് ജാബർ ഹോസ്പിറ്റലിലെ അവയവ മാറ്റിവയ്ക്കൽ വിഭാഗം മേധാവി ഡോ. സജ സോറൂർ പറഞ്ഞു.

Related News