ഡോറ ഫീൽഡിനെ ചൊല്ലി കുവൈത്തും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

  • 09/03/2024



കുവൈത്ത് സിറ്റി: ഡോറ ഫീൽഡിനെ ചൊല്ലി കുവൈത്തും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഡോറ ഫീൽഡിൽ നിന്ന് കുവൈത്ത് എണ്ണയും വാതകവും വേർതിരിച്ചെടുക്കാൻ തുടങ്ങിയാൽ ഇറാനും അത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വെല്ലുവിളി. എണ്ണ ഉത്പാദനം ആരംഭിക്കുമെന്ന് കുവൈറ്റ് സൂചിപ്പിച്ചിരുന്നു , ഈ പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇപ്പോഴും ആവശ്യപ്പെടുന്നതെന്ന് ഇറാനിയൻ റിപ്പബ്ലിക് പ്രസിഡന്റിന്റെ നിയമ ഉപദേഷ്ടാവ് മുഹമ്മദ് ദെഹ്ഗാൻ പറഞ്ഞു. ഒരു വാതക, എണ്ണപ്പാടമായ അൽ ഡോറ ഫീൽഡിന്റെ ഒരു ഭാഗം ഇറാൻ്റെതാണ്.

കുവൈത്തുമായി ഞങ്ങൾക്ക് സമുദ്ര അതിർത്തിയില്ല. പക്ഷേ ഡോറ ഫീൽഡ് ഇറാൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയതാണ്. പക്ഷേ ഇത് വരെ ഉപയോഗിച്ചിട്ടില്ല. കുവൈത്തിനും മറ്റ് അയൽരാജ്യങ്ങൾക്കും ഇടയിൽ ഇറാൻ ഒരു വെല്ലുവിളിയും സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഫീൽഡ് പങ്കിട്ട് ഉപയോ​ഗിക്കാമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ കുവൈത്ത് ഈ ഫീൽഡിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കാൻ തുടങ്ങിയാൽ ഞങ്ങളും അതിനുള്ള പ്രവർത്തനങ്ങൾ തുട‌ങ്ങുമെന്നും  മുഹമ്മദ് ദെഹ്ഗാൻ പറഞ്ഞു.

Related News