കുവൈത്ത് എയർപോർട്ടിൽ പ്രവാസിയിൽ നിന്ന് 63,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

  • 09/03/2024

 

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാരനായി എത്തിയ പ്രവാസിയിൽ നിന്ന് സ്വർണം കണ്ടെത്തി. ഒരു ഗൾഫ് രാജ്യത്ത് നിന്നെത്തിയ ബംഗ്ലാദേശി പ്രവാസി കുവൈത്ത് എയർവേസിൽ ബംഗ്ലാദേശിലേക്കുള്ള യാത്രയ്ക്കിടെയാണ് കുവൈത്തിൽ കുടുങ്ങിയത്.  എയർപോർട്ട് സെക്യൂരിറ്റി ഇൻസ്‌പെക്ടർമാർ ഏകദേശം 63,000 ദിനാർ വിലമതിക്കുന്ന സ്വർണക്കഷണങ്ങൾ കണ്ടെത്തുകയായിരുന്നു. 

അതേസമയം, ഈ യാത്രികൻ കുവൈത്തിൽ നിന്നല്ലാത്തതിനാലും ലക്ഷ്യസ്ഥാനം കുവൈത്ത് അല്ലാത്തതിനാലും നിയമപ്രകാരം ആഭ്യന്തര മന്ത്രാലയമോ കസ്റ്റംസോ ചോദ്യം ചെയ്യലിന് വിധേയനാക്കിയിട്ടില്ല. അതുകൊണ്ട്, തൻ്റെ രാജ്യത്തേക്കുള്ള യാത്ര തുടരാൻ ബം​ഗ്ലാദേശിയെ അനുവദിച്ചു. വിമാനത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കാൻ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ തിരയുന്നതിൽ മാത്രമാണ് സുരക്ഷാ പരിശോധനകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Related News