സാല്മിയയിൽ പ്രവാസിയുടെ മൃതദേഹം; അന്വേഷണം

  • 09/03/2024



കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെൻ്റിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. 54 കാരനായ ശ്രീലങ്കക്കാരൻ്റെ മൃതദേഹം സുരക്ഷാ ഉദ്യോഗസ്ഥർ ഫോറൻസിക് വിഭാഗത്തിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അപ്പാർട്ട്മെൻ്റിൽ ഒരാൾ ബോധംകെട്ടു വീണതായി റിപ്പോർട്ട് ലഭിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസുകളും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ യുവാവിൻ്റെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നാണ് സൂചന. എന്നാൽ, മരണത്തിൽ മറ്റ് അസ്വഭാവികതകൾ ഒന്നും ഇല്ലെന്ന് ഉറപ്പിക്കാനാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.

Related News