റമദാൻ മാസത്തിൽ വിലക്കയറ്റം ഒഴിവാക്കാൻ കർശന പരിശോധന ക്യാമ്പയിൻ

  • 09/03/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നതിന് മുമ്പ് വില സ്ഥിരത നിലനിർത്തുന്നതിനും ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നതിനും എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള സെൻട്രൽ, സൂപ്പർമാർക്കറ്റുകളിൽ സർവേ നടത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിശുദ്ധ മാസത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ കാലയളവിൽ മാർക്കറ്റുകൾ, ഷോപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ തീവ്രമായ പരിശോധന ക്യാമ്പയിനുകൾ നടത്തും.

അതേസമയം, ഹവല്ലി ഗവർണറേറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെ പരിശോധനാ പര്യടനത്തിൽ, വാണിജ്യ മന്ത്രാലയം ഇൻസ്പെക്ടർമാർ ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഗവർണറേറ്റിലെ 25 വാണിജ്യ സ്റ്റോറുകൾ അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ സൂപ്പർവൈസർ ഖാലിദ് അലി അൽ വതൈദ് പറഞ്ഞു. നിയമലംഘനങ്ങൾ തിരുത്തിയതിനെ തുടർന്ന് അതേ കാലയളവിൽ 24 സ്റ്റോറുകൾ വീണ്ടും തുറന്നതായും അൽ വതൈദ് വെളിപ്പെടുത്തി.

Related News