കുവൈത്തിൽ ക്യാമ്പിംഗ് സമയം റമദാൻ അവസാനിക്കുന്നത് വരെ നീട്ടി

  • 09/03/2024



കുവൈത്ത് സിറ്റി: രാജ്യത്ത് ക്യാമ്പിംഗ് സമയം റമദാൻ അവസാനിക്കുന്നത് വരെ നീട്ടി നല്‍കി. പൗരന്മാർ, ഹൈക്കേഴ്സ്, ക്യാമ്പ് ഉടമകൾ എന്നിവരുടെ ആവശ്യ പ്രകാരം, ഈ വർഷത്തെ വസന്തകാല ക്യാമ്പിംഗ് സീസൺ വിശുദ്ധ റമദാൻ അവസാനിക്കുന്നത് വരെ നീട്ടാൻ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി സമ്മതിക്കുകയായിരുന്നു. ഈ വിഷയത്തിൽ അഭിപ്രായം തേടി മുനിസിപ്പാലിറ്റി പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ ഡയറക്ടർ ജനറലിനെ സമീപിച്ചിട്ടുണ്ട്. 

രാജ്യത്ത് നിലനിൽക്കുന്ന മനോഹരമായ വസന്തകാല കാലാവസ്ഥയിൽ ക്യാമ്പിംഗ് സമയം റമദാൻ അവസാനിക്കുന്നത് വരെ നീട്ടണമെന്ന് പൗരന്മാര്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പരിസ്ഥിതി അതോറിറ്റിയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി, വിപുലീകരണ അഭ്യർത്ഥന പൂർണ്ണമായും അംഗീകരിച്ചു എന്നത് ശ്രദ്ധേയമാണ്. നേരത്തെ, മാര്‍ച്ച് 15നായിരുന്നു ക്യാമ്പിംഗ് സീസണ്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ സമയം നീട്ടി നല്‍കണമെന്നുള്ള അഭ്യര്‍ത്ഥന കമ്മിറ്റി അതിവേഗം പരിഗണിക്കുകയായിരുന്നു.

Related News