'ഇന്ത്യൻ ഹെറിറ്റേജ്' സ്റ്റോർ അവന്യൂസ് മാളിൽ പ്രവർത്തനം ആരംഭിച്ചു

  • 10/03/2024



കുവൈത്ത് സിറ്റി: 'ഇന്ത്യൻ ഹെറിറ്റേജ്' സ്റ്റോർ അവന്യൂസ് മാളിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധയുമായി അറേബ്യൻ സംസ്കാരവുമായി അതിനെ സമന്വയിപ്പിച്ചുകൊണ്ടാണ് പുതിയ സ്റ്റോറിന്  'ഇന്ത്യൻ ഹെറിറ്റേജ്' തുടക്കമിട്ടിരിക്കുന്നത്. 

മാർച്ച് എട്ടിന് നടന്ന ഉദ്‌ഘാടനത്തിൽ ഭൂട്ടാൻ, നേപ്പാൾ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാർ, ഇന്ത്യൻ എംബസി കൗൺസിലർ (കൊമേഴ്‌സ്), മലേഷ്യൻ എംബസി കൗൺസിലർ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ എംബസിയുടെ കേണൽ & യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് എന്നിവർ പങ്കെടുത്തു. 

ഇന്ത്യൻ ഹെറിറ്റേജിൻ്റെ എക്സിക്യൂട്ടീവുകളും വിശിഷ്ടാതിഥികളും മാധ്യമപ്രവർത്തകരും ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഓഫറുകൾ അടുത്തറിയാൻ താത്പര്യപ്പെടുന്ന വലിയ ജനവിഭാ​ഗവും ഉദ്ഘാടനത്തിനെത്തി. 'ഇന്ത്യൻ ഹെറിറ്റേജ്' 2000ത്തിൽ ഒരു എക്സ്ക്ലൂസീവ് ഇന്ത്യൻ ടെക്സ്റ്റൈൽ ഹൗസായാണ് യാത്ര ആരംഭിച്ചത്. 

വർഷങ്ങളായുള്ള പ്രവർത്തന മികവോടെ ഇത് കുവൈത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ സ്റ്റോറുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ആഡംബര സിൽക്ക് മുതൽ ആഡംബര കശ്മീരി വരെയുള്ള അസാധാരണമായ ഗുണനിലവാരത്തിലുള്ള പ്രൊഡക്ടുകളാണ് സ്റ്റോറിൻറെ സവിശേഷത.

Related News