കുവൈത്തിന്റെ സോവറൈൻ ഫണ്ടിന്‍റെ ആസ്തിയിൽ 15 ശതമാനം വർധന

  • 10/03/2024



കുവൈത്ത് സിറ്റി: ജനറൽ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി നിയന്ത്രിക്കുന്ന കുവൈത്തിന്‍റെ സോവറൈൻ ഫണ്ടിന്‍റെ ആസ്തിയിൽ 15 ശതമാനം വർധനയുണ്ടായതായി കണക്കുകള്‍. സോവറൈൻ വെൽത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌ഡബ്ല്യുഎഫ്ഐ) അടുത്തിടെ പുറത്തുവിട്ട കണക്കുകളിലാണ് വര്‍ധന വന്നിട്ടുള്ളത്. ഫണ്ടിൻ്റെ മൂല്യം 2023 ജൂലൈയിലെ 803 ബില്യൺ ഡോളറിൽ നിന്ന് 923.45 ബില്യൺ ഡോളറായി ഉയർന്നു. 811 ഇടപാടുകളാണ് അടയാളപ്പെടുത്തിയത്.

അതേസമയം, ഈ ശ്രദ്ധേയമായ വളർച്ച ഉണ്ടായിരുന്നിട്ടും ഭാവി എന്ന നിലയില്‍ കാണുന്ന കുവൈത്തിന്‍റെ സോവറൈൻ ഫണ്ട്, ആസ്തി വലുപ്പത്തിന്‍റെ കാര്യത്തിൽ ലോകത്തില്‍ അഞ്ചാം സ്ഥാനത്താണ്. നോർവീജിയൻ സര്‍ക്കാര്‍ പെൻഷൻ ഫണ്ട്, മൊത്തം 1.648 ട്രില്യൺ ഡോളര്‍ ആസ്തി, ചൈനീസ് ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ 1.35 ട്രില്യൺ ഡോളര്‍ ആസ്തി എന്നിങ്ങനെയുള്ള പ്രമുഖ ഫണ്ടുകൾക്ക് പിന്നാലാണ് കുവൈത്തിന്‍റെ സോവറൈൻ ഫണ്ട് വരുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Related News