മംഗഫിൽ ഗ്രാൻഡ് ഹൈപ്പറിന്റെ വിപുലീകരിച്ച സ്റ്റോർ ഉദ്‌ഘാടനം ചെയ്തു

  • 10/03/2024

  

കുവൈറ്റ് സിറ്റി : അവശ്യ വസ്തുക്കളുടെ മുൻ നിര  റീട്ടെയിൽ  വിതരണ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മംഗഫിൽ അതിന്റെ വിപുലീകരിച്ച സ്റ്റോർ ഇന്ന് മാർച്ച് 10 നു ശനിയാഴ്ച മധ്യാഹ്നത്തിൽ  ഉദ്‌ഘാടനം ചെയ്തു.  മംഗഫ്   ബ്ലോക്ക് 4 ഇൽ നിലവിലുണ്ടായിരുന്ന സ്റ്റോർ  ആണ് വിപുലീകരിച്ചത് . ഒറ്റ നിലയിലായി  വിപുലമായ സൗകര്യങ്ങളോടെ  ഉദ്‌ഘാടനം ചെയ്യപ്പെട്ട  വിശാലമായ  അന്തരീക്ഷം ഉപപോക്താക്കൾക്  വളരെയേറെ സൗകര്യപ്രദമാണ്   സ്റ്റോറിൽ   മുഴുവൻ  ഡിപ്പാർട്മെന്റുകളും  പ്രവർത്തിക്കുന്നുണ്ട്.   ഉന്നത മാനേജ്‍മെന്റിന്റെയും വിശിഷ്ടതിഥികളുടെയും  തിങ്ങി നിറഞ്ഞ ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് ഉദ്ഘാടനം നിർവഹിച്ചു.  ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഓ തഹ്‌സീർ അലി, സി ഒ ഒ  മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, എന്നിവരും മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും  തദവസരത്തിൽ സന്നിഹിതരായിരുന്നു.

 ഉപഭോകതാക്കളുടെ പുണ്യമാസകാലത്തെ സൗകര്യം കൂടി കണക്കിലെടുത്താണ് റമസാൻ വർഷാ രംഭത്തിനു മുന്നോടിയായി സ്റ്റോർ വിപുലീകരണം നടന്നത്. റമസാൻ പുണ്യ മാസത്തെ വരവേറ്റുകൊണ്ട് അവശ്യ വസ്തുക്കൾക്ക് സവിശേഷ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട് .ഉൽപ്പന്നങ്ങളും വിപുലീകരിക്കപ്പെട്ട  സ്റ്റോറിന്റെ സവിശേഷതയാണ്.  പലചരക്ക് സാധനങ്ങൾ,പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി  പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്. 

 ഉപഭോക്താക്കൾക്ക് മത്സരാധിഷ്ഠിത വിലയിൽ മികച്ച ഉൽപ്പന്നങ്ങളും സേവനവും നൽകാൻ  മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ ശ്രീ അയൂബ് കച്ചേരി പറഞ്ഞു.  വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരുടെയും പിന്തുണക്ക്  കൃതാര്ഥനന്നെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക്  സൗകര്യപ്രദമായ ഷോപ്പിംഗ് ലക്ഷ്യമിട്ടാണ്  ഇങ്ങനെ നിലവിലുള്ള സ്റ്റോറുകൾ വിപുലീകരിച്ച് വരുന്നതെന്ന് മാനേജ്‍മെന്റ് അറിയിച്ചു.

Related News