റമദാൻ: പൊലീസ്, സൈനിക ഉദ്യോഗസ്ഥരായ തടവുകാര്‍ക്ക് മോചനം

  • 11/03/2024



കുവൈത്ത് സിറ്റി: അനുഗൃഹീതമായ റമദാൻ മാസത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളെയും അച്ചടക്ക തടങ്കലിൽ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്‍റ്  ജനറൽ ഷെയ്ഖ് സലേം നവാഫ് അൽ അഹമ്മദ് അൽ സബാഹ് പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം. അതേസമയം,  റമദാൻ പ്രമാണിച്ച് അച്ചടക്ക ലംഘനത്തിന് വിധേയരായ എല്ലാ സൈനികരെയും മോചിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരം ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ബന്ദർ അൽ മുസൈൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Related News