കുവൈത്തിൽ കെട്ടിടങ്ങളിൽ സോളാർ പാനലുകൾ സ്ഥപായ്ക്കണമെന്ന് മുനിസിപ്പൽ കൗൺസിൽ

  • 11/03/2024


കുവൈത്ത് സിറ്റി: നിർമ്മാണ ചട്ടങ്ങൾക്കുള്ളിൽ ഒരു ഷെഡ്യൂൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് രണ്ട് നിർദ്ദേശങ്ങൾ അവതരിപ്പിച്ച് മുനിസിപ്പൽ കൗൺസിൽ അംഗവും എഞ്ചിനീയറുമായ മുനീറ അൽ അമിർ. സർക്കാർ, സ്വകാര്യ സൈറ്റുകളിലും കെട്ടിടങ്ങളിലും സോളാർ പാനലുകൾ സംയോജിപ്പിക്കുന്നതിനുള്ള ആവശ്യകതകളും സവിശേഷതകളുമാണ് ഈ നിർദ്ദേശങ്ങളിൽ ഉൾക്കൊള്ളുന്നത്. കൂടാതെ, വ്യക്തമായ ഒരു റോഡ്മാപ്പ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഭാവി പദ്ധതികൾക്കായി റെഗുലേറ്ററി മെക്കാനിസങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.

തൻ്റെ നിർദ്ദേശങ്ങളുടെ ആമുഖത്തിൽ വൈദ്യുതോർജ്ജവുമായി ബന്ധപ്പെട്ട കുവൈത്തിന്റെ നിലവിലെ സാഹചര്യമാണ് മുനീറ അൽ അമീർ വിശദീകരിച്ചിട്ടുള്ളത്. രാജ്യത്തിൻ്റെ വികസന പാത സുഗമമാക്കുന്നതിന് രാജ്യത്തിൻ്റെ ഊർജ്ജ ഉൽപാദന ശേഷി വർധിപ്പിക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകത അവർ ഊന്നിപ്പറയുന്നു. ഈ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ വിഭവങ്ങൾ നൽകേണ്ടതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഈ വിഷയത്തിൽ ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന റിപ്പോർട്ടുകളെക്കുറിച്ചും മുനീറ അൽ അമീർ ആശങ്ക പ്രകടിപ്പിച്ചു.

Related News