കുവൈത്തിൽ ഫിസിക്കൽ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുന്നവര്‍ വളരെ കുറവ്; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

  • 11/03/2024



കുവൈത്ത് സിറ്റി: രാജ്യത്ത് ശാരീരിക നിഷ്‌ക്രിയത്വത്തിന്‍റെ (ഫിസിക്കൽ ആക്ടിവിറ്റി) തോത് ആശങ്കാജനകമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ഡോ. അബീർ അൽ ബഹ്‌വ. 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ ഏകദേശം 61 ശതമാനം പുരുഷന്മാരും 75 ശതമാനം സ്ത്രീകളും മതിയായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. ഈ പ്രവണതയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ വളരെ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അല്‍ ബഹ്‍വ കണക്കുകള്‍ വ്യക്തമാക്കിയത്.

വ്യക്തികൾക്ക് അവരുടെ ദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്താനുള്ള വിലപ്പെട്ട അവസരമാണ് വിശുദ്ധ റമദാൻ നൽകുന്നത്. അങ്ങനെ നിഷ്ക്രിയത്വം കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാൻ സാധിക്കും. രാജ്യത്തുടനീളം അമിത വണ്ണമുള്ളവരുടെയും പ്രമേഹമുള്ളവരുടെയും നിരക്ക് വര്‍ധിച്ച് വരിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നുള്ള ആഹ്വാനത്തിന് പ്രസക്തി ഏറെയുണ്ടെന്നും അല്‍ ബഹ്‍വ വ്യക്തമാക്കി.

Related News