കുവൈത്തിൽ വഴിയോരക്കച്ചവടക്കാർക്കെതിരെ ക്യാമ്പയിനുകള്‍ ആരംഭിക്കാൻ നിര്‍ദേശം

  • 11/03/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ വഴിയോരക്കച്ചവടക്കാർക്കെതിരെ ക്യാമ്പയിനുകള്‍ ആരംഭിക്കാൻ ആറ് ഗവർണറേറ്റുകളിലെയും മുനിസിപ്പാലിറ്റി ശാഖകളിലെ ശുചിത്വ വകുപ്പുകളുടെ ഡയറക്ടർമാരോട് മുനിസിപ്പാലിറ്റി മന്ത്രി ഡോ. നൂറ അൽ മഷാൻ ആവശ്യപ്പെട്ടു. ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റിയുടെ ശാഖകളിലെ ശുചിത്വത്തിന്‍റെ ഉത്തരവാദിത്തമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഓരോ ഗവർണറേറ്റും അതിന്‍റെ വിവിധ വകുപ്പുകൾക്കനുസരിച്ച് ഏൽപ്പിച്ച ചുമതലകൾ എത്രത്തോളം നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗവർണറേറ്റുകളിൽ പരിശോധന നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

Related News