കുവൈത്തിലെ മെച്ചപ്പെട്ട ആരോഗ്യ സാമൂഹിക സേവനഗങ്ങൾ; പ്രവാസികളുടെ ആയുസ്സ് കൂടുന്നു

  • 11/03/2024

 

കുവൈത്ത് സിറ്റി: കുവൈത്തിലെ വയോജനങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീവ്രപരിശീലന കോഴ്‌സ് സമാപിച്ചു. പ്രാഥമികാരോഗ്യ വകുപ്പിലെ വയോജന സമിതിയുടെ ഏകോപനത്തോടെ ആരോഗ്യ പ്രമോഷൻ വകുപ്പാണ് കോഴ്സ് നടത്തിയത്. വിവിധ സ്ഥലങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ ബിരുദധാരികളുടെ വിഭാഗത്തിന്‍റെ സാങ്കേതിക നിലവാരവും തുടർ വിദ്യാഭ്യാസവും ഉയർത്തുന്നതിനുള്ള ആനുകാലിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോഴ്സ് നടത്തിയത്.

രാജ്യത്ത് 65 വയസിന് മുകളിൽ പ്രായമായവരുടെ എണ്ണം 130,524 ആയി ഉയർന്നതായി ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ഡോ. അബീർ അൽ ബഹ്‌വ വിശദീകരിച്ചു, ഇതിൽ 60 ശതമാനവും പൗരന്മാരാണ്. 65 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാരുടെ എണ്ണം 77,893 ആണ്. 40 ശതമാനമുള്ള പ്രവാസികളുടെ െണ്ണം 52,631 ആണ്. 2023ലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കുവൈത്തി ജനസംഖ്യയുടെ അഞ്ച് ശതമാനം വയോജനങ്ങളാണെന്നാണ് സൂചിപ്പിക്കുന്നുത്. മെച്ചപ്പെട്ട ആരോഗ്യ-സാമൂഹിക സേവനങ്ങൾ കാരണമാണ് കുവൈത്തികളും പ്രവാസികളും കൂടുതല്‍ കാലം ജീവിക്കുന്നതെന്നും അല്‍ ബഹ്‍വ ചൂണ്ടിക്കാട്ടി.

Related News