പാരമ്പര്യത്തിന്‍റെ ഓർമപുതുക്കലായി കുവൈത്തിൽ ഇഫ്താർ പീരങ്കി മുഴക്കം

  • 12/03/2024

 


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഇഫ്താർ പീരങ്കി. എല്ലാ കണ്ണുകളും നോമ്പിൻ്റെ മണിക്കൂറുകളുടെ അവസാനവും മഗ്‌രിബ് പ്രാർത്ഥനയ്ക്കുമായി കാത്തിരിക്കുമ്പോൾ പീരങ്കയുടെ മുഴക്കം സന്തോഷം നൽകുന്നു. നായിഫ് പാലസിൽ നിന്നാണ് ഇഫ്താർ പീരങ്കി വിക്ഷേപിക്കുന്നത്. നിരവധി കുടുംബങ്ങൾ ഈ നിമിഷത്തിൽ പങ്കെടുക്കാനും വീഡിയോ പകർത്തുമെല്ലാം ഈ സമയം നായിഫ് കൊട്ടാരത്തിലേക്ക് എത്തിച്ചേരാറുണ്ട്. 

ഇഫ്താർ സമയത്തിന് മുമ്പ് ജനപ്രിയവും പരമ്പരാഗതവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വർഷങ്ങളായി കുവൈത്തിന്റെ ഔദ്യോഗിക ടെലിവിഷനിൽ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഇഫ്താർ പീരങ്കിയുടെ വെടിയുതിർക്കൽ യാദൃച്ഛികമായി ഉണ്ടായതാണെന്ന് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നത്. സുൽത്താൻ ഖഷ്‌കദം ഒരു പുതിയ പീരങ്കി പരീക്ഷിക്കാൻ ആഗ്രഹിച്ചു. സൂര്യാസ്തമയ പ്രാർത്ഥനയുടെ നിമിഷത്തിൽ പീരങ്കി ഉപയോ​ഗിച്ചു.. നോമ്പ് തുറക്കുന്ന നിമിഷം നോമ്പുകാരനെ അറിയിക്കുന്നത് ഒരു പുതിയ ആചാരമാണെന്ന് ആളുകൾ കരുതുകയായിരുന്നു. 117 വർഷങ്ങൾക്ക് മുമ്പാണിത്. പിന്നീട് ഇതൊരു ആചാരമായി മാറുകയും ചെയ്തു.

Related News