റമദാനിൽ കുവൈറ്റ് ട്രാഫിക് ഡിപ്പാർട്മെന്റിന്റെ പ്രവർത്തന സമയം നിശ്ചയിച്ചു

  • 12/03/2024


കുവൈത്ത് സിറ്റി: എല്ലാ ​ഗവർണറേറ്റുകളിലെയും വാഹന പരിശോധനാ വിഭാഗങ്ങളും വാഹന പരിശോധനാ കമ്പനികളും ഒരേസമയം പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഗവർണറേറ്റുകളിലെ വാഹന വകുപ്പുകൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കും. രാവിലെ 8.30 മുതൽ 10.30 വരെ, ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ, റിംഗ് റോഡുകളിൽ ട്രക്കുകൾ ഓടുന്നതിന് നിരോധനമുണ്ട്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് വിശുദ്ധ മാസത്തിൽ മന്ത്രാലയത്തിൻ്റെ മേഖലകളിലെ ജോലി സമയം സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 2:30 വരെ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സർക്കാർ ഏജൻസികളിലെ ഔദ്യോഗിക ജോലി സമയം സംബന്ധിച്ച സിവിൽ സർവീസ് കമ്മിഷൻ്റെ മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെടുത്തി തന്നെയാണ് ഈ തീരുമാനവും.

Related News