വിശുദ്ധ റമദാൻ ആശംസകൾ അറിയിച്ച് ഇന്ത്യൻ അംബാസഡർ

  • 12/03/2024


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ ആശംസകൾ അറിയിച്ച് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. എല്ലാവർക്കും റമദാൻ മുബാറക്കിൻ്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവെന്ന് അംബാസഡർ പറഞ്ഞു. കുവൈത്ത് നേതൃത്വത്തിനും പ്രിയ കുവൈത്തി സുഹൃത്തുക്കൾക്കും, രാജ്യത്തെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും, നാട്ടിലുള്ള നമ്മുടെ സഹ ഇന്ത്യക്കാർക്കും അംബാസഡർ ആശംസകൾ അറിയിച്ചു.

ആത്മപരിശോധന, ക്ഷമ, കൃതജ്ഞത, സ്നേഹം, വിനയം, സ്വയം അച്ചടക്കം എന്നിവയുടെ സമയമാണ് റമദാൻ. സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ സേവിക്കാനുള്ള നമ്മുടെ കടമയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ മാസം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള ഇന്ത്യയിൽ റമദാന് പ്രത്യേക പ്രാധാന്യമുണ്ട്. വൈവിധ്യമാർന്ന സാമൂഹിക - സാംസ്കാരിക - മത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾ യോജിപ്പോടെ സഹവർത്തിത്വത്തോടെ ജീവിക്കുന്ന ഇന്ത്യയിൽ മഹത്തായ ഐശ്വര്യത്തിൻ്റെ സമയമായി ഇത് ബഹുമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. .

Related News