ഒരാഴ്ചയ്ക്കുള്ളിൽ 30 പേരുടെ പൗരത്വം പിൻവലിച്ച് കുവൈത്ത്

  • 12/03/2024


കുവൈത്ത് സിറ്റി: ഒരാഴ്ചയ്ക്കുള്ളിൽ 30 പേരുടെ പൗരത്വം പിൻവലിച്ച് കുവൈത്ത്. ഒമ്പത് പേരുടെ (ഒരു അമേരിക്കക്കാരൻ ഉൾപ്പെടെ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും) പൗരത്വം നഷ്‌ടപ്പെടുത്തുന്നതിന് കുവൈത്ത് ദേശീയ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചു. 2006ൽ പൗരത്വം നേടിയ ഒരു അമേരിക്കൻ വനിത ഉൾപ്പെടെ ഒമ്പത് പേരാണ് ഇതിൽ ഉൾപ്പെടുന്നത്. 

വഞ്ചനയിലൂടെ പൗരത്വം നേടിയവരും അന്തിമ കോടതി വിധികളാൽ ശിക്ഷിക്കപ്പെട്ടവരുമായ ആളുകളിൽ നിന്ന് പൗരത്വം പിൻവലിക്കാൻ ദേശീയ അന്വേഷണ സമിതി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തു. അവരിൽ ചിലർ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുമുണ്ട്. ഇവരിൽ നിന്ന് പൗരത്വം പിൻവലിച്ചവരുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 30ലധികം പേരിലെത്തി. കള്ളപ്പണക്കാരെയും നിയമങ്ങൾ ലംഘിച്ച് പൗരത്വം നേടിയവരെയും കണ്ടെത്തുന്നതിനായി വ്യാപകമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

Related News