ഗാസയ്ക്ക് സഹായവുമായി കുവൈത്തിൽ നിന്ന് 49-ാമത്തെ വിമാനം പുറപ്പെട്ടു

  • 12/03/2024



കുവൈത്ത് സിറ്റി: പ്രതിസന്ധി അനുഭവിക്കുന്ന ഗാസയ്ക്ക് സഹായവുമായി കുവൈത്തിൽ നിന്ന് 49-ാമത്തെ വിമാനം പുറപ്പെട്ടു. ഗാസയിലെ സഹോദരങ്ങൾക്കായി 45 ടൺ ഭക്ഷണ സാധനങ്ങളുമായി ജോർദാൻ തലസ്ഥാനമായ അമ്മാനിലെ മാർക്ക മിലിട്ടറി എയർപോർട്ടിലേക്കാണ് വിമാനം പുറപ്പെട്ടത്. കുവൈത്ത് റിലീഫ് സൊസൈറ്റിയും വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തോടെ, റോയൽ എമിറിയുടെ നിർദ്ദേശപ്രകാരമാണ് ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നത്. 

കുവൈത്തിലെ നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും കുവൈത്ത് ആർമി, വിദേശകാര്യ, പ്രതിരോധ, ആരോഗ്യ, വ്യോമസേനാ മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും കുവൈത്ത് റെഡ് ക്രെസന്‍റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, അൽ സലാം ഹ്യൂമാനിറ്റേറിയൻ സൊസൈറ്റി തുടങ്ങിയവരുടെ സഹകരണത്തോടെയുമാണ് എയർ ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നത്.

Related News