റമദാൻ; ഭിക്ഷാടന കേസുകൾ ഉടൻ കൈകാര്യം ചെയ്യാൻ കുവൈത്തിൽ ഹോട്ട്‌ലൈൻ

  • 12/03/2024


കുവൈത്ത് സിറ്റി: ഭിക്ഷാടന കേസുകൾ ഉടൻ കൈകാര്യം ചെയ്യാൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഒരു ഹോട്ട്‌ലൈൻ ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭിക്ഷാടനം എന്ന പ്രതിഭാസത്തെ നേരിടാനുള്ള സുരക്ഷാ മേഖലകളുടെ ശ്രമങ്ങളുടെ ചട്ടക്കൂടിൽ, പ്രത്യേകിച്ച് വിശുദ്ധ റമദാൻ മാസമായതിനാലാണ് ഈ നീക്കമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. ഭിക്ഷാടനവുമായി ബന്ധപ്പെട്ട ഏത് കേസും താഴെ പറയുന്ന ഫോണുകളിൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്തു. 25589655 - 25589644 അല്ലെങ്കിൽ 24 മണിക്കൂറും റിപ്പോർട്ട് ലഭിക്കുന്ന എമർജൻസി ഫോൺ (112) നമ്പറിലും ബന്ധപ്പെടാം.

Related News