റമദാൻ മാസത്തിൻ്റെ ആദ്യ ദിനം; കുവൈത്തിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് അഞ്ച് ജീവൻ

  • 13/03/2024


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൻ്റെ ആദ്യ ദിനത്തിൽ വാഹനാപകടങ്ങളിൽ രാജ്യത്ത് പൊലിഞ്ഞത് അഞ്ച് ജീവനുകൾ. രണ്ട് നേപ്പാളികളും ഒരു ബിദൂനി പുരുഷനും ഉൾപ്പെടെ മൂന്ന് പേർ മഹ്ബൂലയ്ക്ക് എതിർവശത്തുള്ള തീരദേശ റോഡിൽ ഒരു കുവൈത്ത് പൗരൻ ഓടിച്ച കാർ ഇടിച്ചാണ് മരണപ്പെട്ടത്. വാഹനമോടിച്ച കുവൈത്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനിടെ സുബിയ റോഡിൽ ഒരു കുവൈത്തി പൗരനും കാർ ഇടിച്ച് മരണപ്പെട്ടു. കൂടാതെ, സുബിയ റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഒരു അഫ്ഗാൻ പ്രവാസിയും മരിച്ചു. രണ്ട് സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News