റമദാൻ; ഇത്തവണ കുവൈത്തിൽ മികച്ച കാലാവസ്ഥ

  • 13/03/2024


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ താപനില വ്യത്യാസപ്പെടുമെന്നും രാത്രിയിൽ മിതമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. വസന്തകാലത്ത് ഇത് സാധാരണമാണ്. നോമ്പ് മാസത്തിന് ഇത് അനുയോജ്യമായ കാലാവസ്ഥയുമാണ്. തെക്കുകിഴക്കൻ കാറ്റിൻ്റെ വേഗത മിതമായതായിരിക്കുമെന്നും പിന്നീട് സജീവമാകുമെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയ്ക്കുമാണ് സാധ്യത പ്രവചിക്കപ്പെടുന്നത്. ഒറ്റപ്പെട്ട നിലയിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

ചൊവ്വ, ബുധൻ ദിവസങ്ങളിൽ വളരെ തെളിഞ്ഞ കാലാവസ്ഥയോടെ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും വ്യാഴം മുതൽ വാരാന്ത്യങ്ങളിലും താപനില ഉയരുമെന്നും ഇസ്സ റമദാൻ പറഞ്ഞു. വെള്ളിയാഴ്ച മുതൽ ഞായർ വരെ 30 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തും. ഇതിന് ശേഷം താപനില കുറയും. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു.

Related News