റമദാൻ; ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്ന പ്രവാസികളെ ഉടൻ നാടുകടത്തും

  • 13/03/2024


കുവൈത്ത് സിറ്റി: പൊതുസുരക്ഷ, ട്രാഫിക്, ഓപ്പറേഷൻസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ ഗതാഗതക്കുരുക്ക് നേരിടാനും റമദാൻ മാസത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തുന്നവരെയും അറസ്റ്റ് ചെയ്യാനും വിന്യസിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് മാർക്കറ്റുകളിലും സ്റ്റോറുകളിലും പള്ളികളിലും കർശനമായ പരിശോധനകൾ നടത്തും.

ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്ന പ്രവാസിയെ രാജ്യത്ത് നിന്ന് നാടുകടത്തുകയും സ്പോൺസറുടെ ഫയലിൽ ഒരു ബ്ലോക്ക് കൊണ്ട് വരികയും ചെയ്യും. റമദാൻ മാസത്തിൽ വർധിക്കുന്ന ഈ പ്രതിഭാസം സംബന്ധിച്ച് കർശന നടപടികൾ സ്വീകരിക്കണം എന്നാണ് മന്ത്രാലയ നേതൃത്വത്തിൻ്റെ നിർദേശം. അതേസമയം, ഭിക്ഷാടന കേസുകൾ ഉടൻ കൈകാര്യം ചെയ്യാൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഒരു ഹോട്ട്‌ലൈൻ ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഭിക്ഷാടനം എന്ന പ്രതിഭാസത്തെ നേരിടാനുള്ള സുരക്ഷാ മേഖലകളുടെ ശ്രമങ്ങളുടെ ചട്ടക്കൂടിൽ, പ്രത്യേകിച്ച് വിശുദ്ധ റമദാൻ മാസമായതിനാലാണ് ഈ നീക്കമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി.

Related News