കഴിഞ്ഞ മാസം കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനം വർധന

  • 13/03/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ടായി കണക്കുകൾ. എയർ ക്രാഫ്റ്റ് ട്രാഫിക്കിൽ 17 ശതമാനം വർധനയുണ്ടായെന്നും ആക്ടിംഗ് ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ, എഞ്ചിനിയർ ഇമാദ് അൽ ജലവി പറഞ്ഞു. 2023 ഫെബ്രുവരിയെ അപേക്ഷിച്ച് 2024 ഫെബ്രുവരി മാസത്തിൽ എയർ കാർഗോ ട്രാഫിക്കും 25 ശതമാനം വർധനവ് കൈവരിച്ചു. 

ഫെബ്രുവരിയിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണം 1,298,710 ആയി. രാജ്യത്തേക്ക് വന്ന യാത്രക്കാരുടെ നീക്കം 670,416 എന്ന നിലയിലെത്തി. അതേസമയം രാജ്യത്ത് നിന്ന് പുറപ്പെട്ടത് 628,294 യാത്രക്കാരാണ്. 2023 ഫെബ്രുവരിയിലെ 9,182 ഫ്ലൈറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവീസ് നടത്തിയ വിമാനങ്ങളുടെ ആകെ എണ്ണം 10,710 ആണ്. എയർ കാർ​ഗോയിലും സമാന നിലയിൽ വർധനയുണ്ടായി.

Related News