കുവൈത്തിലേക്ക് വരുന്നത് പ്രായമേറിയ ഗാർഹിക തൊഴിലാളികൾ; കാരണം ഇതാണ്

  • 13/03/2024

 

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലേക്ക് പ്രവേശിച്ചതോടെ ​ഗാർഹിക തൊഴിലാളികളെ ലഭിക്കാത്തിനാൽ നിരവധി കുവൈത്തി കുടുംബങ്ങൾ പ്രതിസന്ധിയിൽ. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിന്റെ തടസവും ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾക്ക് മാത്രമായി റിക്രൂട്ട്‌മെൻ്റ് പരിമിതപ്പെടുത്തുന്നതും തുടരുന്നതിൻ്റെയും സാഹചര്യത്തിലാണ് ​ഗാർഹിക തൊഴിലാളി ക്ഷാമം അതിരൂക്ഷമായത്. 

റിക്രൂട്ട്‌മെൻ്റ് ചെലവ് കുറച്ചതിനാൽ 45 വയസ്സിന് മുകളിലുള്ള ഗാർഹിക തൊഴിലാളികളുടെ ലക്ഷ്യസ്ഥാനമായി കുവൈത്ത് മാറിയെന്നാണ് ​ഗാർഹിക തൊഴിലാളി ലേബർ ഓഫീസ് ഉടമകൾ പറയുന്നത്. ഇത് വിദേശ തൊഴിൽ ഏജൻസികളെ കൂടുതൽ സാമ്പത്തിക ലാഭം നൽകുന്ന അയൽരാജ്യങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. ഏറ്റവും കുറഞ്ഞ പരിശീലനം ലഭിച്ച, കുറഞ്ഞ വൈദഗ്ധ്യമുള്ള, ഏറ്റവും പ്രായം കൂടിയ തൊഴിലാളികളെയാണ് കുവൈത്തിന് ലഭിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

Related News