ഏറ്റവും മികച്ച നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വീണ്ടും തിളങ്ങുന്നു

  • 13/03/2024



കഴിഞ്ഞ ആഴ്ചകളിൽ സ്വർണ്ണവിലയിൽ തുടർച്ചയായ വർധനയുണ്ടായിട്ടുണ്ട്. സ്വർണ്ണ വില ഔൺസിന് 2,195 യുഎസ് ഡോളറിലെത്തി. സ്വർണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ വിപണിയിൽ ഒരു സാധാരണ സംഭവമാണെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ്ണ വിലയിലെ വ്യതിയാനം കണക്കിലെടുത്താൽ മുകളിലേക്കുള്ള വളർച്ചയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും മികച്ച നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെ സമാനതകളില്ലാത്ത സാധ്യതകളാണ് വ്യക്തമാകുന്നത്. നിരവധി നൂറ്റാണ്ടുകളായി വിശ്വസിച്ച മുല്ല്യം കാക്കുന്ന ഒരു ആസ്തിയായി സ്വർണ്ണം ഉപയോഗപ്പെടുത്തിവരുന്നു. സ്റ്റോക്കുകൾ, റിയൽ എസ്റ്റേറ്റ് (ക്രിപ്റ്റോ കറൻസികൾ തുടങ്ങിയ നിക്ഷേപ സാധ്യതകൾ അടുത്തിടെയായി ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും, സ്വർണ്ണം പ്രകടിപ്പിക്കുന്ന ദീർഘകാല വളർച്ചയുടെ സ്ഥിരത, ചരിത്രപരമായ ഡാറ്റയാൽ തെളിയിക്കപ്പെടുന്നതാണ്. വിശ്വസനീയമായ നിക്ഷേപമെന്ന നിലയിൽ ഇത് സ്വർണ്ണത്തെ ഉയർത്തിക്കാട്ടുന്നു.

സ്വർണ്ണ വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, ഒരു ആസ്തിയെന്ന നിലയിലുള്ള സ്വർണ്ണത്തിന്റെ മൂല്ല്യ വർദ്ധനവിന്റെ തെളിവാണെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു. തുടക്കക്കാർക്കും പരിചയസമ്പന്നനായ നിക്ഷേപകർക്കും ഒരുപോലെ അനായാസമായി നിക്ഷേപിക്കാൻ പറ്റുന്ന ഒരു ആസ്തിയെന്ന നിലയിൽ, മികച്ച നിക്ഷേപ സാധ്യതകൾ തിരയുന്ന ആർക്കും സ്വർണ്ണം വാങ്ങുന്നതിനെപ്പറ്റി മറിച്ചു ചിന്തിക്കേണ്ടി വരില്ല. വലിയ മൂലധന നിക്ഷേപം ആവശ്യമുള്ള മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, മിതമായ - തുകയ്ക്ക് പോലും ഒരാൾക്ക് സ്വർണ്ണം വാങ്ങാം എന്നത് സ്വർണ്ണത്തിന്റെ നിക്ഷേപമെന്ന നിലയിലുള്ള ആകർഷണം പലമടങ്ങ് വർദ്ധിപ്പിക്കുന്നു. വില ഇനിയും ഉയരുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് അവരുടെ ആഭരണ പർച്ചേസ് ആരംഭിക്കാൻ വേണ്ടി മലബാർ ഗോൾഡ് & ഡയമണ്ട്സ് പേ 100% അഡ്വാൻസ് കാമ്പെയിനും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്ന സ്വർണ്ണത്തിന്റെ മൊത്തം തുകയുടെ 10% അഡ്വാൻസായി നൽകി സ്വർണ്ണ നിരക്കിലെ വ്യതിയാനം തടയാൻ സാധിക്കും. വാങ്ങുന്ന സമയത്ത് വില, ഉയർന്നിട്ടുണ്ടെങ്കിൽ, അവർക്ക് അവരുടെ ആഭരണങ്ങൾ ബ്ലോക്ക് ചെയ്ത കുറഞ്ഞ നിരക്കിൽ തന്നെ വാങ്ങാനാവും. വില കുറയുകയാണെങ്കിൽ, ആ കുറഞ്ഞ നിരക്കിൽ തന്നെ സ്വർണ്ണം സ്വന്തമാക്കാനും സാധിക്കും. കൂടാതെ, ഞങ്ങളുടെ ജ്വല്ലറി പർച്ചേസ് പ്ലാനിലൂടെ പ്രതിമാസം മിതമായ അടവുകളിലൂടെ ആഭരണങ്ങൾ വാങ്ങാൻ സാധിക്കുമെന്നും ഷംലാൽ അഹമ്മദ് വ്യക്തമാക്കി.

ധനപരമായ മൂല്ല്യമെന്നതിനപ്പുറം, ഒരു ആഭരണമെന്ന നിലയിലുള്ള സ്വർണ്ണത്തിന്റെ ഇരട്ട ഉപയോഗവും ജനങ്ങൾക്കിടയിൽ അതിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പല സംസ്‌കാരങ്ങളിലും സ്വർണ്ണത്തിനുള്ള പ്രാധാന്യം ഇന്നും ഈ വിലയേറിയ ലോഹത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യത ചൂണ്ടിക്കാട്ടുന്നു. സ്വർണ്ണം ഒരു ആലങ്കാരിക ആഭരണമെന്ന നിലയിലുള്ള ആകർഷണത്തിനപ്പുറം, സ്ഥിരത, വിശ്വാസ്യത ദീർഘകാല വളർച്ചാ സാധ്യതകൾ എന്നിവ ഉൾക്കൊള്ളുന്നു. ഒരാൾക്ക് സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും മികച്ചതും, അസങ്കീർണ്ണമായതുമായ ആസ്മിയായി സ്വർണ്ണം എപ്പോഴും നിലകൊള്ളുന്നു.

Related News