ജോണി വാക്കർ കുവൈത്തിലേക്ക് കടത്താൻ ശ്രമം; 1188 കുപ്പി പിടിച്ചെടുത്തു

  • 13/03/2024



കുവൈത്ത് സിറ്റി: ഏഷ്യൻ രാജ്യത്ത് നിന്ന് കൊണ്ട് വന്ന കണ്ടെയ്‌നറിൽ ഒളിപ്പിച്ച വൻതോതിലുള്ള മദ്യം കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി പിടികൂടി. മയക്കുമരുന്നുകളുടെയും നിരോധിത വസ്തുക്കളുടെയും കള്ളക്കടത്ത് തടയാൻ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ഓപ്പറേഷൻ. കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് കണ്ടെയ്‌നറിനെ കുറിച്ച് സംശയിക്കുകയും ഷുവൈഖ് തുറമുഖത്തെ ഇൻസ്പെക്ഷൻ ആൻഡ് കസ്റ്റംസ് വെയർഹൗസ് കൺട്രോളുമായി ഏകോപിപ്പിച്ച് സമഗ്രമായ പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 1,188 കുപ്പി മദ്യം കണ്ടെത്തി. അനധികൃത കയറ്റുമതിക്കെതിരെ ആവശ്യമായ നടപടികളും ഉടനടി സ്വീകരിച്ചു.

Related News