കുവൈത്തികളുടെയും പ്രവാസികളുടെയും വിദ്യാഭ്യാസ സർട്ടിഫിക്കേറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക്

  • 14/03/2024


കുവൈത്ത് സിറ്റി: കുവൈത്ത്, കുവൈത്തി ഇതര ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് സർക്കുലർ പുറത്തിറക്കി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബദർ ഹജർ അൽ മുതൈരി. കുവൈത്ത്, കുവൈത്ത് ഇതര ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും അക്കാദമിക് യോഗ്യതകൾ ഉറപ്പാക്കാനും പ്രത്യേക മാന്വൽ അനുസരിച്ച് മന്ത്രാലയം പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചതായി ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ആസൂത്രണ വികസന കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. മുനിഫ് അൽ ഹജ്‌രിയും വ്യക്തമാക്കി.

Related News