ഉടമയുടെ അനുമതിയില്ലാതെ വാഹന വിൽപ്പന; ഹവല്ലിയിൽ രണ്ടുപേർ അറസ്റ്റിൽ

  • 14/03/2024

 


കുവൈത്ത് സിറ്റി: ഉടമയുടെ അനുമതിയില്ലാതെ വാഹനം മാറ്റിയതിന് ഹവല്ലി ട്രാഫിക്കിലെ ഒരു ലെഫ്റ്റനൻ്റ് കേണലിനെയും രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാൻ ക്രിമിനൽ കോടതി ഉത്തരവ്. ഒരു കുവൈത്തി പൗരൻ നൽകിയ ഹർജിയിൽ മൂന്ന് പ്രതികളും കോടതിയിൽ ഹാജരായി. ഡിപ്പാർട്ട്‌മെൻ്റ് മേധാവിക്ക് വിശ്വാസമുള്ള മുഖേന ഹവല്ലി ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൽ എത്തി ഒരാൾ അഭ്യർത്ഥന സമർപ്പിച്ചതോടെ പ്രതികൾ വാഹന ഉടമയുടെ സാന്നിധ്യമില്ലാതെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഹർജിയിൽ പറയുന്നത്. ഇതോടെ വാഹനത്തിൻ്റെ പ്രാഥമിക ഉടമ ലെഫ്റ്റനൻ്റ് കേണലിനും ട്രാഫിക് ഉദ്യോഗസ്ഥർക്കും എതിരെ പരാതി നൽകുകയായിരുന്നു. പ്രതിഭാഗം വാദം കേൾക്കാൻ ക്രിമിനൽ കോടതി ഏപ്രിൽ 16ലേക്ക് കേസ് മാറ്റിവെച്ചിട്ടുണ്ട്.

Related News