റമദാൻ; കുവൈത്തിൽ ആടുവില കുതിച്ചുയരുന്നു

  • 14/03/2024

 


കുവൈത്ത് സിറ്റി: ഈ വർഷത്തെ 2024 ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തോട് ചേർന്ന് തന്നെ വിശുദ്ധ റമദാൻ മാസത്തിൻ്റെ വരവ് ലൈവ് മാംസം വാങ്ങുന്നതിനുള്ള വർധിച്ച ആവശ്യകതയ്ക്ക് കാരണമാകുന്നു. ഇത് ആടുകളുടെ വില ഉയർത്തിയിട്ടുണ്ട്. അൽ നുഐമി ആടുകൾ 180 ദിനാർ വരെ വില തൊട്ടു. റഷ്യൻ - ഉക്രേനിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷവും ചില രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കിയതിന് ശേഷവും ആടുകളുടെ വില ഉയരുകയാണെന്ന് വിൽപ്പനക്കാരും ഉപഭോക്താക്കളും പറയുന്നു.  

കൂടാതെ ഈ വർഷം റമദാൻ മാസം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പുമായി ചേർന്ന് തന്നെയാണ് വന്നിരിക്കുന്നത്. റമദാൻ മാസത്തെ ചൂഷണം ചെയ്യരുതെന്നും വില നിയന്ത്രണം കർശനമാക്കണമെന്നും ഉപഭോക്താക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ചില വ്യാപാരികൾ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് കൃത്രിമമായ രീതിയിൽ വില വർധിപ്പിച്ചേക്കാം. അതിനാൽ വാണിജ്യ മന്ത്രാലയം അവരെ നിരീക്ഷിക്കണം. കീശ കാലിയാക്കുന്ന തരത്തിലുള്ള വില വർധനവ് പിടിച്ച് നിർത്തണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.

Related News