കുവൈത്തിൽ വിസ നിയമ ലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചു

  • 14/03/2024



കുവൈറ്റ് സിറ്റി : ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്, റെസിഡൻസി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന പ്രവാസികൾക്ക് ഗ്രേസ് പിരീഡ് അനുവദിച്ച് തീരുമാനം പുറപ്പെടുവിച്ചു. ഈ കാലയളവ് 2024 മാർച്ച് 17 മുതൽ 2024 ജൂൺ 17 വരെവരെ നീണ്ടുനിൽക്കും, വിശുദ്ധ റമദാൻ മാസത്തോടും ഹിസ് ഹൈനസ് അമീറിൻ്റെ അധികാരാരോഹണത്തോടും കൂടിയാണിത്.

കുവൈത്തിൻ്റെ മാനുഷിക പങ്ക് ഉയർത്തിപ്പിടിക്കുന്നതിനും റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് തീരുമാനം. പിഴയടക്കാനോ അവരുടെ സ്റ്റാറ്റസ് ശരിയാക്കാനോ കഴിയാത്തവർക്ക് നിയുക്ത പോർട്ടുകളിൽ നിന്ന് പിഴയില്ലാതെ പോകാം, പുതിയ നടപടിക്രമങ്ങൾ പ്രകാരം മടങ്ങിവരാം.

ഗ്രേസ് പിരീഡിനുള്ളിൽ തങ്ങളുടെ പദവി ശരിയാക്കുന്നതിൽ പരാജയപ്പെടുന്ന നിയമ ലംഘകർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരും. കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ തടസ്സങ്ങൾ നേരിടുന്ന വ്യക്തികൾ കൂടുതൽ വിലയിരുത്തലിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന് അപേക്ഷിക്കണം.

Related News