100,000-ലധികം വിശ്വാസികളെ സ്വീകരിക്കാൻ തയാറായി ഗ്രാൻഡ് മോസ്ക്ക്

  • 14/03/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികളെയും തീർഥാടകരെയും സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗ്രാൻഡ് സ്റ്റേറ്റ് മോസ്‌ക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അലി ഷദ്ദാദ് അൽ മുതൈരി അറിയിച്ചു. ഈ വർഷം റമദാനിലെ 27-ാം രാവിൽ 100,000-ലധികം വിശ്വാസികളെ സ്വീകരിക്കാനും 45,000-ത്തിലധികം ഇഫ്താർ ഭക്ഷണം നൽകാനും മസ്ജിദ് തയ്യാറായി കഴിഞ്ഞു. കൂടാതെ 15,000 സുഹൂർ ഭക്ഷണവും 'നക്‌സ'യും തയാറായിട്ടുണ്ട്.

സെയ്ൻ, ബൗബിയാൻ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. കുവൈത്തിലെയും ഇസ്ലാമിക ലോകത്തെയും പ്രശസ്തരായ ഒരു കൂട്ടം റിസൈറ്റേഴ്സ് ഗ്രാൻഡ് സ്റ്റേറ്റ് മോസ്‌കിനെ വ്യത്യസ്‌തമാക്കുന്നു. മിഷാരി അൽ അഫാസി, അഹമ്മദ് അൽ നഫീസ്, ഫഹദ് വാസൽ എന്നിവരും റമദാനിൽ വിശ്വാസികൾക്ക് നേതൃത്വം നൽകുന്ന മറ്റുള്ളവരും ഇതിൽ ഉൾപ്പെടുന്നു. തുടർച്ചയായ രണ്ടാം വർഷവും റമദാൻ മാസത്തിൽ തറാവീഹ് നമസ്‌കാരം നടത്തുമെന്നും അലി ഷദ്ദാദ് അൽ മുതൈരി പറഞ്ഞു.

Related News