കുവൈറ്റ് പൊതുമാപ്പ്; 120,000ലധികം പ്രവാസികൾക്ക് ​ഗുണകരം

  • 15/03/2024




കുവൈത്ത് സിറ്റി: റെസിഡൻസി നിയമവും എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിക്കുന്ന പ്രവാസികൾക്ക് 2024 മാർച്ച് 17 മുതൽ 2024 ജൂൺ 17 വരെ ഗ്രേസ് പിരീഡ് നൽകാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് തീരുമാനം പുറപ്പെടുവിച്ചു. റമദാൻ മാസത്തിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കൂടെ താത്പര്യത്തോടെയാണ് ഈ തീരുമാനം വന്നിട്ടുള്ളത്. 

ഗ്രേസ് പിരീഡായ 2024 മാർച്ച് 17 മുതൽ 2024 ജൂൺ 17 വരെയുള്ള കാലയളവിൽ റെസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഉചിതമായ പിഴ അടയ്‌ക്കാനും അവരുടെ സ്റ്റാറ്റസിൽ മാറ്റം വരുത്താനും അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്രേസ് പിരീഡിൽ പിഴ അടയ്‌ക്കാനോ സ്റ്റാറ്റസിൽ മാറ്റം വരുത്താനോ കഴിയാത്തവർക്ക് രാജ്യത്തുനിന്ന്   നിന്ന് പിഴയൊന്നും നൽകാതെ രാജ്യം വിടാം. പുതിയ നടപടിക്രമങ്ങളിലൂടെ രാജ്യത്തേക്ക് മടങ്ങിയെത്താനും അനുവദിക്കും. 

അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ തടസങ്ങളുള്ള റെസിഡൻസി നിയമം ലംഘകർ, നിർദ്ദിഷ്ട കാലയളവിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള നിയമ വ്യവസ്ഥകൾ അനുസരിച്ച് റെസിഡൻസി നേടുന്നതിനുള്ള ആവശ്യകതകളുടെ ലഭ്യത നിർണയിക്കാൻ റെസിഡൻസി അഫയേഴ്സ് ഡയറക്ടറേറ്റ് ജനറലിന് അപേക്ഷിക്കണം. ​ഗ്രേസ് പിരീഡ് ഉപയോ​ഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും നിയമപരമായ പിഴകൾ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 120,000ലധികം പ്രവാസികൾക്ക് ഈ തീരുമാനം ​ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News