മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സഹോദരിയെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

  • 15/03/2024



കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സഹോദരിയുടെയും അവരുടെ ഭ്രൂണത്തിൻ്റെയും കൊലയാളിയുടെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. 15 വയസ്സുള്ള രണ്ടാമത്തെ സഹോദരനെ കൊലപാതകശ്രമം, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വെടിവച്ചുകൊല്ലൽ എന്നീ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ച വിധിയും കാസേഷൻ കോടതി ശരിവെച്ചിട്ടുണ്ട്. 

2020 സെപ്റ്റംബറിലാണ് സംഭവം ഉണ്ടായത്. കുവൈത്തിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നികൃഷ്ടമായ ഒരു കൊലപാതകം നടന്നത്. മുപ്പത് വയസുള്ള ഒരു പെൺകുട്ടിയെ അവളുടെ ഇളയ സഹോദരൻ കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കിടത്തിയിരുന്ന കെയർ റൂമിൽ അതിക്രമിച്ച് കടന്നാണ് പ്രതി വെടിവച്ചത്. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് യുവതിയെ മൂത്ത് സഹോദരൻ വെടിവെച്ചിരുന്നു. സാൽവ പ്രദേശത്തെ വീടിന് സമീപം വച്ചായിരുന്നു കൊലപാതക ശ്രമം. തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related News