ദഹ്‌ന മരുഭൂമിയുടെ ഉപ​ഗ്രഹ ചിത്രം പകർത്തി കുവൈത്ത് സാറ്റ് 1

  • 15/03/2024



കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ദഹ്‌ന മരുഭൂമിയുടെ ഉപ​ഗ്രഹ ചിത്രം പകർത്തി കുവൈത്തി സാറ്റ്‍ലൈറ്റായ കുവൈത്ത് സാറ്റ് - 1. കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസസ് ധനസഹായത്തോടെയാണ് കുവൈത്ത് സാറ്റ് 1 വിക്ഷേപിച്ചത്. 2023 ജനുവരി മൂന്നിന് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസസിൻ്റെ സഹകരണത്തോടെ കുവൈത്ത് യൂണിവേഴ്‌സിറ്റി ആരംഭിച്ച ദേശീയ പദ്ധതിയാണ് കുവൈത്ത് സാറ്റ് 1. ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും തുടരുന്നുണ്ട്. മണ്ണിലെ ചുവപ്പ് നിറം ഇരുമ്പ് ഓക്സൈഡ് സംയുക്തങ്ങളുടെ സാന്നിധ്യം മൂലമാണെന്നും ചുവപ്പ് മുതൽ ചുവപ്പ് കലർന്ന തവിട്ട് വരെയുള്ള ഷേഡുകൾ ഇവയുടെ സവിശേഷതയാണെന്നുമാണ് ഏറ്റവുമൊടുവിൽ എതുത്ത ചിത്രം വിശകലനം ചെയ്തപ്പോൾ വ്യക്തമാകുന്നത്.

Related News