വിശുദ്ധ റമദാൻ മാസത്തിൽ കർശനമായ സുരക്ഷാ പദ്ധതി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം

  • 15/03/2024



കുവൈത്ത് സിറ്റി: പള്ളികൾ, ആരാധനാലയങ്ങൾ, മാർക്കറ്റുകൾ എന്നിവ സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയം വിശുദ്ധ റമദാൻ മാസത്തിൽ കർശനമായ സുരക്ഷാ പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. 66 പള്ളികളിലായി 100 പട്രോളിം​ഗ് സംഘങ്ങളെയും 200 സൈനികരെയും വിന്യസിക്കും. റമദാനിലെ അവസാന 10 ദിവസങ്ങളിൽ സുരക്ഷാ പട്രോളിംഗ് വർധിപ്പിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി സെക്ടർ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജൈബ് പറഞ്ഞു. 

രാജ്യത്തിൻ്റെ സുരക്ഷയിലും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉദ്യോഗസ്ഥർ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും റമദാൻ സമയത്ത് മസ്ജിദുകളിലും വാണിജ്യ സമുച്ചയങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കും. ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Related News