കുവൈത്തിൽ ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള നടപടി തുടങ്ങി

  • 15/03/2024


കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കണമെന്നുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിൻ്റെ നിർദേശം സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) നടപ്പാക്കാൻ തുടങ്ങി. 2000 ജനുവരി 1 മുതൽ നാളിതുവരെയുള്ള സമ്പൂർണ പട്ടിക സർക്കാർ ഏജൻസികളോട് സിവിൽ സർവീസ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തികളുടെയും പ്രവാസികളുടെയും വിവരങ്ങൾ നൽകണം. 

ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ അക്കാദമിക് സർട്ടിഫിക്കറ്റുകളും അവയുടെ തുല്യതകളും അപ്‌ലോഡ് ചെയ്യുന്നത് ഒരു പ്രാരംഭ ഘട്ടം മാത്രമാണ്. സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് കൂടുതൽ നടപടികൾ ഉണ്ടാകും. രാജ്യത്തിന് പുറത്ത് ലഭിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതാണ് ആദ്യപടി. തുല്യത സർട്ടിഫിക്കേറ്റുകൾ ആണെങ്കിൽ അതിൻ്റെ സാധുത പരിശോധിക്കാൻ മന്ത്രാലയത്തോട് ആവശ്യപ്പെടും. സർട്ടിഫിക്കേറ്റ് അസാധു ആണെന്ന് തെളിഞ്ഞാൽ മറ്റ് നടപടിക്രമങ്ങളിലേക്കും അധികൃതർ കടക്കും.

Related News