പ്രവാസി സ്ത്രീയെ തട്ടിക്കൊണ്ട് പോയ കേസില്‍ കുവൈത്തി പൗരന് ജീവപര്യന്തം തടവ്

  • 15/03/2024


കുവൈത്ത് സിറ്റി: ഫിലിപ്പിയൻസ് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കുവൈത്തി പൗരന്‍റെ ജീവപര്യന്തം തടവ് അപ്പീൽ കോടതി ശരിവച്ചു. സാൽമിയ പ്രദേശത്തെ പ്രശസ്തമായ ഒരു കഫേയിൽ ജോലി ചെയ്യുന്ന സ്ത്രീയെ ആക്രമിക്കുകയും ആൾമാറാട്ടം നടത്തി ഒരു പൊലീസുകാരൻ ചമഞ്ഞ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. കുവൈത്തി പൗരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അതിന്‍റെ പശ്ചാത്തലത്തിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചതെന്നും കോടതി വ്യക്തമാക്കി. കഫേയിലെ ജോലിക്ക് ശേഷം മടങ്ങവേ കാറിലെത്തി തടഞ്ഞ് പ്രതി ഫിലിപ്പിനോയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്കാണെന്ന് പറഞ്ഞ് പ്രവാസിയുവതിയെ തട്ടികൊണ്ട് പോയി മറ്റൊരു സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.

Related News