കുവൈത്തിന്റെ പരമാധികാര റേറ്റിംഗ് എ എ നെഗറ്റീവ്

  • 16/03/2024


കുവൈത്ത് സിറ്റി: സുസ്ഥിരമായ കാഴ്ചപ്പാടോടെ കുവൈത്തിന്റെ പരമാധികാര റേറ്റിംഗ് എ എ നെഗറ്റീവ് ആണെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് വ്യക്തമാക്കി. ശക്തമായ സാമ്പത്തിക സാഹചര്യങ്ങളും അസാധാരണവും ശക്തമായ ബാഹ്യ ബാലൻസിന്റെ പിന്തുണയോടെയുമാണ് ഈ റേറ്റിം​ഗ് എന്ന് ഫിച്ച് ഏജൻസി റിപ്പോർട്ട് പറയുന്നു. എണ്ണ മേഖലയെ അമിതമായി ആശ്രയിക്കുന്നതും പൊതുമേഖലയുടെ വലിയ വലിപ്പവുമാണ് റേറ്റിംഗ് നിയന്ത്രിച്ചിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിലനിർത്താൻ പ്രയാസകരമാണ്. നിലവിലുള്ള സാമ്പത്തികമായ സ്തംഭനാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾക്ക് പുറമേ ധനസഹായ സ്രോതസ്സുകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിലും കടം അനുവദിക്കുന്നതിനും പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News